ചങ്ങനാശേരി: കിടമത്സരത്തിൽ പെട്ട് ചെറുകിട നെൽകർഷകർ വിഷമിക്കുന്നു. ഒരാഴ്ച്ചയായി കൊയ്തിട്ട നെല്ല് കിളിർത്തു തുടങ്ങി. പായിപ്പാട് പഞ്ചായത്തിലെ നാലുകോടി വേഷ്ണാഭാഗത്തെ മൂന്നാംവേലി താമരക്കരി പാടശേഖരത്തിലെ കർഷകർക്കാണ് ഈ ദുസ്ഥിതി. 250 ഏക്കർ വരുന്ന പാടശേഖരമാണിത്. 10 ഏക്കറും അതിൽ കൂടുതലും വീതം പാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരും രണ്ടോ മൂന്നോ ഏക്കറിൽ കൃഷി ചെയ്യുന്ന ചെറുകിടക്കാരും ഇവിടെയുണ്ട്. ചെറുകിട കർഷകർ കൊയ്‌തെടുത്ത നെല്ല് വൻകിട കർഷകർ കരയ്ക്കുകയറ്റി വില്ക്കുന്നതിനു തടസം നില്ക്കുന്നുവെന്നാണ് ആക്ഷേപം.
പാടശേഖരത്തിന്റെ വിവിധ ഭാഗങ്ങളിലായി കിടക്കുന്ന ചെറുകിട കർഷകരുടെ നെല്ല് വില്ക്കണമെങ്കിൽ വൻകിട കർഷകരുടെ നെല്ല് സംഭരിച്ചിട്ടിരിക്കുന്ന സ്ഥലത്ത് എത്തിക്കണമെന്നാണ് പറയുന്നത്. കടമെടുത്തും മറ്റും കൃഷി ചെയ്തിരിക്കുന്ന ചെറുകിട കർഷകർക്ക് ഇത് താങ്ങാവുന്നതിനും അപ്പുറമാണ്. ഒൻപത് ചെറുകിട കർഷകരാണ് പാട്ടത്തിനെടുത്ത് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. കിളിർത്തുപോയ നെല്ല് ഇനിയെന്തുചെയ്യണമെന്ന ആശങ്കയിലാണ് ഇവർ.
താമരക്കരി പാടശേഖരം
250 ഏക്കർ
ബുദ്ധിമുട്ടുന്നത് ചെറുകിട നെൽ കർഷകർ
ഏകീകൃത സംഭരണം അധിക ചെലവാകുന്നു
ഇത്തരമൊരു പ്രതിസന്ധി ആദ്യമെന്ന് കർഷകർ
പാടശേഖരസമിതി ഇടപെടണമെന്ന് ആവശ്യം
വർഷങ്ങളായി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന തങ്ങൾക്ക് ഇതാദ്യമായാണ് ഇങ്ങനെയൊരു സ്ഥിതി. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പാടശേഖര സമിതി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രശ്നപരിഹാരത്തിനായി ഇടപെട്ടിട്ടില്ല.
ചെറുകിട കർഷകൻ