ashramam

വൈക്കം: ലോക്ക്ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന നിർദ്ധനരായ കുടുംബങ്ങൾക്ക് ആശ്രമം സ്‌കൂളിന്റെ കൈത്താങ്ങ്. പതിനാലിനം പലവ്യഞ്ജന സാധനങ്ങളടങ്ങിയ കിറ്റുകൾ 600 കുടുംബങ്ങൾക്ക് വിതരണം ചെയ്തു.
മുഖ്യമന്ത്രിയുടെ സന്ദേശം ഉൾക്കൊണ്ട് മുഖാവരണങ്ങളും, പച്ചക്കറി വിത്തുകളും ഇതോടൊപ്പം നൽകി. സ്‌കൂളിലെ 120 അദ്ധ്യാപക അനദ്ധ്യാപകരുടെ കൂട്ടായ്മയിലാണ് മൂന്ന് ലക്ഷം രൂപ ചിലവ് വന്ന പദ്ധതി നടപ്പാക്കിയത്. വിതരണ പരിപാടി പദ്ധതി ചെയർമാൻ എം.എസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രൻസിപ്പാൾ കെ.വി പ്രദീപ് കുമാർ, പ്രഥമദ്ധ്യാപിക പി.ആർ. ബിജി, സാബു കോക്കാട്ട്, എൻ.രാധിക, അമൃത പാർവ്വതി, ടി.ശ്രീനി, കവിത ബോസ്, പി.ടി.എ പ്രസിഡന്റ് പി.പി. സന്തോഷ്, വൈസ് പ്രസിഡന്റ് എസ്.ജയൻ എന്നിവർ നേതൃത്വം നൽകി.