thrikdthnm

തൃക്കൊടിത്താനം: കർഷകർക്ക് വൈദ്യുതി ബിൽ ഇളവ് നല്കുക. ഫിക്‌സഡ് ചാർജ്ജ് ഒഴിവാക്കുക, വൈദ്യുതി ബിൽ അടയ്ക്കാനുള്ള കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്തു കമ്മിറ്റിയുടെയും കർഷകമോർച്ചയുടെയും ആഭിമുഖ്യത്തിൽ റാന്തൽ വിളക്കും പിടിച്ചു തൃക്കൊടിത്താനം കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ സമരം നടത്തി. കർഷകമോർച്ച തൃക്കൊടിത്താനം പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് കൃഷ്ണകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിജിലി നടേശൻ, കർഷക മോർച്ച താലൂക്ക് ഭാരവാഹികളായ കണ്ണൻ, മഹേഷ്, ശശി മാലൂർക്കാവ് തുടങ്ങിയവർ പങ്കെടുത്തു.