
കുമരകം: എട്ടര ലിറ്റർ ചാരായവും 30 ലിറ്റർ കോടയുമായി കുമരകത്ത് രണ്ടു പേരെ എക്‌സൈസ് പിടികൂടി. കുമരകം അമ്മങ്കരി കരോട്ട് കായൽ വീട്ടിൽ ബാബുമോൻ (43), അയ്മനം ചീപ്പുങ്കൽ കരയിൽ ഇടച്ചിറ വീട്ടിൽ അനീഷ് (44) എന്നിവരെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെൻ്റ് ആൻ്റ് ആൻ്റി നർക്കോട്ടിക്ക് സ്‌ക്വാഡ് ഇൻസ്‌പെക്ടർ വി.പി.അനൂപും സംഘവും പിടികൂടിയത്.
ബാബു മോനെ കോട്ടയം റേഞ്ചിലും അനീഷിനെ ഏറ്റുമാനൂർ റേഞ്ചിലും മേൽ നടപടികൾക്കായി ഹാജരാക്കി. റെയ്ഡിൽ പ്രിവൻ്റീവ് ഒാഫീസർ എം.എസ് അജിത്ത് കുമാർ, രാജീവൻ പിള്ള, സിവിൽ എക്‌സൈസ് ഒാഫീസർമാരായ ലാലു തങ്കച്ചൻ, സാജു പി.എസ് ,വനിത സിവിൽ എക്‌സൈസ് ഓഫീസർ അഞ്ജു പി.എസ് എന്നിവർ പങ്കെടുത്തു.