പൊൻകുന്നം: സി.പി.ഐ.കുന്നുംഭാഗം ബ്രാഞ്ച് സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം നടത്തി. മണ്ഡലം സെക്രട്ടറി അഡ്വ.എം.എ.ഷാജി ബ്രാഞ്ച് സെക്രട്ടറി പി.കെ.മോഹനന് വിതരണത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ബാലചന്ദ്രൻ, ടി.എസ്,മോനിച്ചൻ, എ.ആർ.സന്തോഷ്, ശശികുമാർ, ലിസി സാബു, ദീപാ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.


പൊൻകുന്നം: തിരുക്കുടുംബ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാരഥി നന്മ, കാരുണ്യ, നവജീവൻ എന്നീ മൂന്ന് യൂണിറ്റുകളിലെ ഓട്ടോ ഡ്രൈവർമാർക്ക് സൗജന്യമായി പലവ്യഞ്ജന കിറ്റുകൾ നൽകി. ആരാധന സഭ സന്യാസിനി സമൂഹത്തിന്റെ കാഞ്ഞിരപ്പള്ളി പ്രൊവിൻസാണ് വിതരണം നടത്തിയത്. സുപ്പീരിയർ മദർ അമല കിടങ്ങത്താഴെ വിതരണോദ്ഘാടനം നിർവഹിച്ചു.

ചിറക്കടവ്: പഞ്ചായത്ത് 19ാം വാർഡിൽ കോൺഗ്രസ്(ഐ) പച്ചക്കറി കിറ്റ് വിതരണം ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയകുമാർ കുറിഞ്ഞിയിൽ, ടി.കെ.ബാബുരാജ്, നിസാർ അബ്ദുള്ള, പ്രിനു മുള്ളംകുഴി, സാബു സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.