പാലാ : മുത്തോലി പഞ്ചായത്ത് മുൻപ്രസിഡന്റും റിട്ട. അദ്ധ്യാപകനുമായ വർഗീസ് കുളത്തറ (കുളത്തറ സാർ. 81) നിര്യാതനായി. മിൽമ ഏറണാകുളം മേഖലാ ഡയറക്ടർ, കെ.എ.പി.ടി യുണിയൻ ജില്ലാ സെക്രട്ടറി, റെഡ് ക്രോസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാലാ ജൂബിലി കപ്പേളയുടെ കൈക്കാരനും യോഗ പ്രതിനിധിയുമായിരുന്നു.
ഭാര്യ : ആലീസ് (റിട്ട. അദ്ധ്യാപിക സെന്റ്‌തോമസ് ടി.ടി.ഐ പാലാ).
മക്കൾ : ജീനാബോബി (ടീച്ചർ, സെന്റ്. അൽഫോൻസാ പബ്ലിക് സ്‌ക്കൂൾ അരുവിത്തുറ),ജോബി വർഗീസ് (അധ്യാപകൻ, സെന്റ്‌മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്), ജിൻസ് വർഗീസ് (വൈസ് പ്രസിഡന്റ്, കാംപസ് മാനേജ്‌മെന്റ് ഐ.ടി ബാംഗ്ലൂർ).
മരുമക്കൾ :ബോബി തോംസൺ മനയാനിക്കൽ കുന്നോന്നി (അദ്ധ്യാപകൻ, സെന്റ് ആന്റണീസ് എച്ച്.എസ്.എസ് പൂഞ്ഞാർ), പരേതയായ ജൂലി ജോബി പരുന്തുവീട്ടിൽ, അരുവിത്തുറ (ടീച്ചർ, സെന്റ്‌ജോസഫ്‌സ് എച്ച്.എസ്.എസ് വിളക്കുമാടം), ഡയാന ജിൻസ്, വെണ്ണലശ്ശേരിൽകോട്ടയം (ടീച്ചർ, പ്രസിഡൻസി സ്‌കൂൾ ,ബാംഗ്ലൂർ ).