കോട്ടയം: ആർപ്പൂക്കര കരിപ്പൂത്തട്ട് ഗവ.സ്‌കൂൾ പരിസരത്തു നിന്ന് കോടയും വാറ്റുപകരണങ്ങളും ഏറ്റുമാനൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ബി.റെജിയുടെ നേതൃത്വലുള്ള എക്സൈസ് സംഘം പിടിച്ചെടുത്തു. സ്‌കൂൾ കെട്ടിടങ്ങൾക്കിടയിലെ പുൽപ്പടർപ്പുകളിലാണ് 20 ലിറ്റർ വീതം കൊള്ളുന്ന രണ്ടു കന്നാസുകളിലായി 40 ലിറ്റർ കോട ഒളിപ്പിച്ചിരുന്നത്. സ്‌കൂൾ അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് എക്‌സൈസ് സംഘം സ്ഥലത്തെത്തി കേസെടുത്തു. സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ചു കയറി കോട ഒളിപ്പിച്ചു വച്ചവരെക്കുറിന്മുളള അന്വേഷണം ആരംഭിച്ചു.