കോട്ടയം : കേരള എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര നേഴ്സ് ദിനം വിവിധ കേന്ദ്രങ്ങളിൽ ആചരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി , കുട്ടികളുടെ ആശുപത്രി , കോട്ടയം ജനറൽ ആശുപത്രി എന്നിവടങ്ങളിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സോജോ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം ബെന്നി ജോർജ് , ടി.പി. ഗംഗാദേവി എന്നിവർ പ്രസിച്ചു .