കോട്ടയം: മദേഴ്സ് ഡേയിൽ സ്വന്തം അമ്മയുടെ വാട്ട്സാപ്പ് ടാറ്റസ് ഇട്ടു. ഇത് ഇഷ്ടപ്പെടാതിരുന്ന ഭർത്താവും പെങ്ങളും വഴക്കുകൂടി. ഇതേ തുടർന്ന് 26കാരി വീടിനുള്ളിൽ തൂങ്ങിമരിച്ചു. വാകത്താനം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ തോട്ടയ്ക്കാട് നെടുമറ്റം തകിടിയേൽ സുശാന്തന്റെ ഭാര്യ ആതിരയാണ് (26) കടുംകൈ പ്രവർത്തിച്ചത്.
അമ്മായിയമ്മയുടെ ടാറ്റസ് ഇടാതെ സ്വന്തം അമ്മയുടെ ടാറ്റസ് ഇട്ടതാണ് ഭർത്താവിനെയും പെങ്ങളെയും പ്രകോപിപ്പിച്ചതത്രേ. ഇതേ ചൊല്ലി വീട്ടിൽ വഴക്കുണ്ടായതായി അറിവായിട്ടുണ്ട്. വാകത്താനം സി.ഐ കെ.പി ടോംസൺന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നു വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ആരാധ്യ പുത്രിയാണ്.