തലയോലപ്പറമ്പ് : അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദുരിതബാധിതർക്ക് ഐ.എൻ.ടി.യു.സി.പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മറവന്തുരുത്തിൽ മണ്ഡലം പ്രസിഡന്റ് മോഹൻ.കെ.തോട്ടുപുറത്തിന്റെ നേത്യത്വത്തിൽ നടത്തിയ ഐക്യദാർഢ്യ പ്രതിജ്ഞാ ചടങ്ങ് സംസ്ഥാന കമ്മ​ിറ്റി അംഗം പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു.പി.സി.തങ്കരാജ്, ബാബു പുവനേഴത്ത്, ജഗദ അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു.
ബ്രഹ്മമംഗലത്ത് ചെമ്പ് മണ്ഡലം ഐ.എൻ ടി യു.സി പ്രസിഡന്റ് ഒ.എം.സോമന്റ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഐ.എൻ.ടി.യു.സി റീജിയണൽ കമ്മി​റ്റി പ്രസിഡന്റ് അഡ്വ.പി.വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വി.മനോഹരൻ, സി.എസ്.സലിം ,ടി.കെ.വാസുദേവൻ എന്നിവർ പങ്കെടുത്തു. തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യദാർഢ്യം പ്രസിഡന്റ് വി.ടി ജയിംസ് ഉദ്ഘാടനം ചെയ്തു. വെള്ളൂരിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ ഉദ്ഘാടനം ചെയ്തു