തലയോലപ്പറമ്പ് : ജീവിത പ്രയാസങ്ങൾ നേരിടുന്ന അർബുദ രോഗികൾക്ക് സഹായഹസ്തമായി സൗഹൃദ കൂട്ടായ്മ. സി. പി.എം നേതാവായ ഇ.എം കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ പ്രവർത്തനം നടക്കുന്നത്.
വെള്ളൂർ പഞ്ചായത്തിലെ മുഴുവൻ അർബുദ രോഗികൾക്കും പലവ്യഞ്ജന കിറ്റുകളും രോഗത്തിൽ നിന്ന് മോചിതനായതിന് ശേഷം നടനും മുൻ എം.പിയുമായ ഇന്നസെന്റ് എഴുതിയ 'കാൻസർ വാർഡിലെ ചിരി" എന്ന പുസ്തകവും വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാലിന് കൈമാറി ഇ.എം.കുഞ്ഞുമുഹമ്മദ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ, പഞ്ചായത്ത് അംഗങ്ങാളായ പി.ആർ സുഗുണൻ, ലുക്ക് മാത്യു, ഒ.കെ ബിനോയ്, രഞ്ജുഷ ഷൈജി, ആൻസമ്മ കുര്യക്കോസ്, ടി. വി രാജൻ, സി.എം രാധാകൃഷ്ണൻ, ആർ.നികിത കുമാർ തുടങ്ങിയവർ പങ്കൈടുത്തു.