തലയോലപ്പറമ്പ് : കൊവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റ് ,മാസ്ക് എന്നിവയുടെ വിതരണം നടത്തി. എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് ടൗൺ ശാഖയുടെ നേതൃത്വത്തിൽ മാത്താനം ദേവസ്വം ഹാളിൽ നടന്ന സൗജന്യ പച്ചക്കറി കിറ്റ്, മാസ്ക് എന്നിവയുടെ വിതരണം വൈക്കം ഡിവൈ.എസ്.പി സി.ജി സനൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സത്യൻ വാളവേലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി ദേവ്, കമ്മറ്റി അംഗങ്ങളായ വി.എൻ രമേശൻ, കെ.കെ പ്രസാദ്, എം.എസ് സുഗുണൻ തുടങ്ങിയവർ നേതൃത്വം നൽകി. ശാഖയുടെ കീഴിലുള്ള 400 ഓളം കുടുംബങ്ങൾക്ക് കിറ്റ് നൽകി.
സി.പി.ഐ മറവൻതുരുത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ മുഴുവൻ വീടുകളിലും മാസ്‌ക് വിതരണം നടത്തി.തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയംഗം ബി. രാജേന്ദ്രൻ വിതരണ ഉദ്ഘാടനംചെയ്തു.മനുസിദ്ധാർത്ഥൻ, വി.പി പ്രകാശൻ, പി.സി രജിമോൻ, രാഹുൽ, രാജേഷ്, കെ.ആർ രാഖി എന്നിവർ നേതൃത്വം നൻകി.
അക്കരപ്പാടം ഓംകാരേശ്വരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെയും, എസ്.എൻ.ഡി.പി യോഗം 130 ാം നമ്പർ അക്കരപ്പാടം ശാഖയുടെയും നേതൃത്വത്തിൽ 321 കുടുംബങ്ങൾക്ക് അഞ്ച് കിലോ അരി വീതം വിതരണം ചെയ്തു. വൈക്കം എസ്.എച്ച്.ഒ എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി.ജയൻ, സെക്രട്ടറി എം.ആർ രതീഷ്, പി. സദാശിവൻ, എം.സി സുനിൽകുമാർ, പി.ഡി സരസൻ, കെ.പി ഷാജി, വിപിൻ, രഞ്ജിത്ത്, ചന്ദ്രൻ ചുള്ളുവേലിൽ, ജയൻ കിഴക്കേത്തറ എന്നിവർ നേതൃത്വം നൽകി. വിവിധ രോഗങ്ങൾ പിടിപെട്ട് വീടുകളിൽ കഴിയുന്ന നിർദ്ധന രോഗികൾക്ക് സാമ്പത്തിക സഹായവും കൈമാറി.
തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സൗജന്യ പച്ചക്കി കിറ്റ് വിതരണം നടത്തി.പ്രസിഡന്റ് വി.ടി ജെയിംസ് ഉദ്ഘാടനം ചെയ്തു.