eetta

അടിമാലി: ഈറ്റകൊണ്ടുള്ള ഉത്പ്പന്നങ്ങൾ നെയ്ത് വിൽപ്പന നടത്തി ഉപജീവനം നടത്തിവരുന്ന കുടുംബങ്ങൾ ദുരിതത്തിൽ .കൊവിഡുമായി ബന്ധപ്പെട്ട് ലോക് ഡൗൺ നിലവിൽ വന്നതുമുതൽ മുതൽ ഈറ്റ ഉപയോഗിച്ച് ഇവർ നെയ്‌തെടുക്കുന്ന വിവിധ ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വന്നതാണ് . കൊച്ചി ധനുഷ്‌കോടി ദേശീയപാതയോരത്ത് ഈറ്റകൊണ്ടുള്ള ഉൽപ്പന്നങ്ങൾ നെയ്ത് വിൽപ്പന നടത്തി ഉപജീവനം നടത്തിവന്ന ഇരുപതോളം കുടുംബങ്ങളാണ് ദുരിതത്തിലായത്. അടിമാലി ഗ്രാമപഞ്ചായത്തിൽ ചാറ്റുപാറ, മച്ചിപ്ലാവ് മേഖലകളിൽ പതിറ്റാണ്ടുകൾക്കുമുമ്പ് എത്തിയ പതിനഞ്ചോളം തമിഴ് വംശജരായ കുടുംബങ്ങളാണ് ഓർഡറനുസരിച്ച് ഗൃ ഹോപകരണ സാമഗ്രികൾ നിർമ്മിച്ച് നൽകി ഉപജീവനത്തിന് വഴി കണ്ടെത്തിയിരുന്നത് .സമീപത്തുള്ള വനമേഖലയിൽ നിന്നും ആദിവാസികളാണ് ഇവർക്ക് ഈറ്റ എത്തിച്ച് നൽകുന്നത്.

10 മുതൽ 12 വരെ ഈറ്റ ഉൾപ്പെടുന്ന ഒരു കെട്ട് 250 മുതൽ 300 വരെ വിലയ്ക്കാണ് നൽകുന്നത്. മൂന്നുമാസം മുമ്പ് വിലയ്ക്കുവാങ്ങിയ ഈറ്റ ഉപയോഗിച്ച് നിർമ്മിച്ച് ഉത്പ്പന്നങ്ങളാണ് വിറ്റഴിക്കാൻ കഴിയാതെ വന്നത്.

. ഇതിൽ പലർക്കും ക്ഷേമ നിധിയിൽ നിന്നും അംഗത്വമുണ്ട് എന്നാൽ ആനുകുല്യങ്ങൾഒന്നും തന്നെ ലഭിക്കുന്നില്ല. റേഷൻ കടകളിൽ നിന്നുള്ള ഭക്ഷ്യസാധനങ്ങൾ മാത്രമാണ് ഇവരുടെ വിശപ്പ് അടക്കാൽ ഉപകരിക്കുന്നത് ഇത്തരം സാഹചര്യത്തിൽ അധികാരികളുടെ കനിവ് തേടുകയാണ് 60 ലേറെ വരുന്ന പിഞ്ചു കുട്ടികൾ അടങ്ങുന്ന കുടുംബാംഗങ്ങൾ.