tody-shop
ചിത്രം.1 അടിമാലി പത്താം മൈല്‍ ഷാപ്പ് തുറന്ന ഉടനെ കള്ള് അവസാനിച്ച നിലയില്‍


അടിമാലി: വലിയ പ്രതീക്ഷയോടെയാണ് പലരും ഷാപ്പിലെത്തിയത്, നിരാശയായിരുന്നു ഫലം. ഷാപ്പെന്ന് പേരേയുള്ളു, കള്ളില്ല. ചിലയിടങ്ങളിൽ മാത്രം പേരിന് കള്ളുണ്ടായിരുന്നു, അതൊക്കെ വിറ്റുപോയത് നിമിഷങ്ങൾക്കുള്ളിലാണ്. ഇന്നലെ മുതൽ കളള് ഷാപ്പുകൾ യുറന്ന് പ്രവർത്തിക്കാൻഅനുമതി നൽകിയിരുന്നു. ഇരുന്ന് കുടിക്കാനാന്നും നോക്കേണ്ട പാഴ്സൽ മാത്രം. ലോക്ക് ഡൗണിന്റെ ക്ഷീണ.മൊക്കെ ഒന്ന് തീർക്കാൻ രാവിലെതന്നെ എത്തിയവരെ നിരാശയിലാക്കുന്നതായിരുന്നു പല ഷാപ്പിലെയും അവസ്ഥ. തുറന്ന ഷാപ്പുകളിൽ കള്ള് ഇല്ല. ബഹു ഭൂരിപക്ഷം കള്ള് ഷാപ്പുകളും അടഞ്ഞുകിടന്നു. ഇവയിൽ പലതിനും പുതിയ ലൈസൻസ് ലഭിച്ചിട്ടില്ല. കൊവിഡ് പശ്ചാത്തലത്തിൽ നടന്ന ഷാപ്പ് ലേലം പലരും ലേലം കൊണ്ടിട്ടില്ല. അതോടെ പഴയ പല ഷാപ്പുകളും പൂട്ടിക്കിടക്കുകയായിരുന്നു. പത്താം മൈൽ, ഇരുമ്പുപാലം, പടിക്കപ്പ് എന്നീ ഷാപ്പുകളിലാണ് ഇന്നലെ കള്ള് അളന്നത്. എന്നാൽ ഇവിടെ വളരെ കുറച്ച് മാത്രമാണ് കള്ള് എത്തിയത്.രവിലെ 150 ലിറ്റർ കള്ള് എത്തിക്കൊണ്ടിരുന്ന പത്താം മൈൽ ഷാപ്പിൽ 24 ലിറ്റർ കള്ള് ആണ് എത്തിയത്. എന്നാൽ രാവിലെ എത്തിയ ആളുകൾക്ക് പോലും കൊടുക്കുവാൻ കഴിഞ്ഞില്ല. കള്ള് അളന്ന ഉടൻ തന്നെ അളുകൾ കുപ്പികളിൽ വാങ്ങി കൊണ്ട് പോയി. തിരക്ക് നിയന്ത്രിക്കാനുള്ള പൊലീസ് എത്തിയപ്പോഴക്കും ഷാപ്പിലെ കള്ള് തീർന്നിരുന്നു..പാലക്കാടൻ കള്ള് വരവ് നിന്നതും, ലോക്ക് ഡൗൺ മൂലം ചെത്ത് നിറുത്തിയതിനാൽ കള്ളിന്റെ ഉത്പാദനം കുറഞ്ഞതായി ചെത്തുകാർ പറയുന്നത്. നിർത്തിവെച്ച ചെത്ത് പുനരാരംഭിച്ച് കള്ള് കുടങ്ങളിൽ വീഴ്ത്താനെടുന്ന സമയം വരെ ഉള്ളത്കൊണ്ട് തൃപ്തിപ്പെടണം.