ദൈവമുണ്ടോ എന്ന ചോദ്യത്തിന് 'വിശക്കുന്നവന്റെ മുന്നിൽ ആഹാരത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതാണ് ദൈവമെന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനായിരുന്നു . അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനത്തെ ക്കുറിച്ചു പറയുമ്പോഴും ഓർമിക്കാനുള്ളത് വിവേകാനന്ദസ്വാമിയുടെ വാക്കുകളാണ് .

കൊവിഡ് ലോക്ക് ഡൗൺ 50 ദിവസം പിന്നിടുമ്പോൾ അഞ്ചു ലക്ഷം പേരെയാണ് അഭയം ഊട്ടിയത്. ഇത്രയും പേരുടെ വിശപ്പ് മാറ്റുകമാത്രമല്ല ആയിരങ്ങൾക്ക് മാസ്ക്, ടൗവ്വൽ , സാനിറ്റൈസർ, പച്ചക്കറി, പല വ്യഞ്ജന കിറ്റ് ,മരുന്ന്, കൊവിഡ് ബോധവത്ക്കരണ പ്രവത്തനം തുടങ്ങി അഭയത്തിന്റെ കൊവിഡ് കാല ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നിര നീളുകയാണ് . അരനൂറ്റാണ്ടോളം നീളുന്ന കളങ്കമറ്റ പൊതു പ്രവർത്തനത്തിലൂടെ ജനകീയനേതാവെന്ന പരിവേഷം സ്വന്തമാക്കിയ വി.എൻ. വാസവനാണ് .എണ്ണയിട്ട യന്ത്രം പോലുള്ള ടീം വർക്കിന് നേതൃത്വം നൽകുന്ന അഭയം ഉപദേശക സമിതി ചെയർമാൻ

കോട്ടയം മെഡിക്കൽ കോളേജിൽ ഒരു ദിവസം 1500 -2000 പേർക്ക് ഉച്ചഭക്ഷണത്തിനു പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച 36 അഭയം ജനകീയ അടുക്കളകളിലായി ഊണിന് പുറമേ ചപ്പാത്തിയും കറിയുമടക്കമാണ് അഞ്ചു ലക്ഷം പേർക്ക് അമ്പത് ദിവസത്തിനുള്ളിൽ അഞ്ചു ലക്ഷം പേർക്ക് ഭക്ഷണം നൽകിയത്. വിവിധ മേഖലകളിലുള്ളവരുടെ സഹകരണം ലഭിച്ചതോടെയാണ് ജനകീയ അടുക്കള 36ൽ എത്തിയത് അന്യ സംസ്ഥാന തൊഴിലാളികൾ, ഹോട്ടൽ അടച്ചതോടെ ഭക്ഷണം ലഭിക്കാത്തവർ, ഡ്യൂട്ടിയിലുള്ള പൊലീസുകാർ, തെരുവിൽ അലയുന്നവർ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവ‌ർക്കുള്ള ഭക്ഷണം ഏറ്റവും വൃത്തിയുള്ള അന്തരീക്ഷത്തിൽ തയ്യാറാക്കിയിയിരുന്നു . കണ്ടെയ്നറിൽ വിതരണം.ചെയ്തിരുന്നത്. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് അടക്കം പ്രമുഖർ അഭയത്തിന്റെ സമൂഹ അടുക്കള സന്ദർശിച്ചു. മെഡിക്കൽ കോളേജിലെ ഭക്ഷണ വിതരണ സ്ഥലത്തും എത്തി സംതൃപ്തി രേഖപ്പെടുത്തി.

സർക്കാരിൽ നിന്ന് ഒരു മണി അരിയോ ഒരു പൈസയോ വാങ്ങാതെയാണ് ഇതുവരെയുള്ള പ്രവർത്തനമെന്ന് അഭയം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ വി.എൻ.വാസവൻ പറഞ്ഞു. വ്യാപാരി വ്യവസായികൾ അരി സംഭാവന ചെയ്തു. കർഷകർ പച്ചക്കറിയും നൽകി . റസിഡന്റ്സ് അസോസിയേഷനുകൾ , എൻ.ജി.ഒ, കെ.ജി .ഒ.എ വിവിധ തൊഴിലാളി യൂണിയനുകൾ , അടക്കം വർഗ ബഹുജന സംഘടനകളുടെ സഹായത്താലാണ് പ്രവർത്തനം . ചില സ്ഥലങ്ങളിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹായമുണ്ട്. കൊവിഡ് കാലത്ത് കോട്ടയം ജില്ലയിൽ ആരും പട്ടിണി കിടക്കാത്ത അവസ്ഥ അഭയത്തിന് ഇതിനകം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. .പ്രാദേശിക തലത്തിൽ വർഗ ബഹുജന സംഘടനകളുടെ സഹായമുള്ളതു കൊണ്ട് കൊവിഡ് മൂന്നാം ഘട്ടത്തിലേക്ക് നീട്ടുന്നതിൽ ആശങ്കയില്ലെന്ന് വാസവൻ പറഞ്ഞു.

അഭയത്തെ പ്രശംസിച്ച് മന്ത്രി തോമസ്ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റ്

.

കൊവിഡ് കാലത്തെ അഭയം ചാരിറ്റബിൾ സൊസെെറ്റിയുടെ പ്രവർത്തനത്തെ പ്രശംസിച്ച് മന്ത്രി തോമസ് എെസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുവരെ ഒരു സർക്കാർ സഹായവും വാങ്ങാതെ അഞ്ചു ലക്ഷത്തിലേറെ പേർക്കാണ് അഭയത്തിലൂടെ ആഹാരം ലഭ്യമാക്കിയത്. ജില്ലയിലാകെ 36 അഭയം ഭക്ഷണശാലകൾ പ്രവർത്തിക്കുന്നു.കൂടാതെ ഹെൽപ്പ് ഡെസ്ക്കുകൾ,സാനിറ്റൈസർ വിതരണം,ബോധവത്കരണം എന്നിവ നടത്തുന്നു. ഒരുലക്ഷം തൂവാലകളും വിതരണം ചെയ്തു. പോസ്റ്റിന്റെ പൂർണ്ണ രൂപം ഭക്ഷണശാലകളുടെ നടത്തിപ്പിൽ പല പ്രദേശത്തും പാലിയേറ്റീവ് സംഘടനകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലാണല്ലോ അവർ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഒരു തുടർച്ചയായിട്ടാണ് സൗജന്യ ഭക്ഷണം എത്തിച്ചുകൊടുക്കലിനെ അവർ കാണുന്നത്. അതായിരിക്കാം ഈ ബന്ധത്തിനു കാരണം. കോട്ടത്തെ അഭയം പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ജില്ലയിൽ 36 ഭക്ഷണശാലകളാണ് പ്രവർത്തിക്കുന്നത്. അവയെല്ലാം കുടുംബശ്രീയുടെ ജനകീയ ഹോട്ടലോ അല്ലെങ്കിൽ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണോ ആണ്. ഇതിന് ആവശ്യമായ ഹോട്ടലുകൾ കണ്ടെത്തുക . അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളുമെല്ലാം സമാഹരിച്ചു നൽകുക, വിതരണത്തിനും മറ്റും പാലിയേറ്റീവ് വോളന്റിയർമാര ഏർപ്പെടുത്തുക ഇവയൊക്കെയാണ് അഭയം ചെയ്യുന്നത്. 50 ദിവസം കൊണ്ട് അഞ്ചു ലക്ഷത്തിലേറെ പേരെയാണ് ഇവിടെ ഊട്ടിയത്. ഇതുവരെ ഒരു സർക്കാർ സഹായവും വാങ്ങിയിട്ടില്ല.

ജില്ലയിൽ

36

സാമൂഹ

അടുക്കള

സർക്കാരിൽ നിന്ന് ഒരു മണി അരിയോ ഒരു പൈസയോ വാങ്ങാതെ അഭയത്തിന്റെ പ്രവർത്തനം

ഊണിന് പുറമേ ചപ്പാത്തിയും കറിയുമടക്കം മൂന്നു നേരവും പതിനായിരങ്ങൾക്ക് ഭക്ഷണം

അന്യസംസ്ഥാനക്കാർ, പൊലീസുകാർ, തെരുവിൽ അലയുന്നവർ എന്നിവർക്ക് പ്രയോജനം

അഭയത്തിന്റെ പ്രവർത്തനം @50 ദിവസം

1)ജില്ലയിലാകെ 36 അഭയം ജനകീയ അടുക്കളകൾ

2)അഞ്ചു ലക്ഷത്തിലധികം ആളുകൾക്ക് ഇതിനോടകം ഭക്ഷണം വിതരണം ചെയ്തു.

3)

4.ഒരു ലക്ഷം ടൗവ്വൽ വിതരണം ചെയ്തു.

5.ഇതിനോടകം 80,000 മാസ്ക്കുകൾ വിതരണം ചെയ്തു.

6. 300 ലിറ്റർ സാനിറ്റൈസർ വിതരണം ചെയ്തു.

7. 4 ലക്ഷം രൂപയിലധികം വില വരുന്ന മരുന്നുകൾ ലോക്ക്ഡൗൺ കാലയളവിൽ മാത്രം ജില്ലയിൽ നൽകി.

ജനകീയ അടുക്കളകൾ ഇപ്പോൾ 50 ദിവസം പിന്നിട്ടു.

: അഭയം ആംബുലൻസുകൾ കൊറോണക്കാലത്ത് സ്തുത്യർഹമായ രീതിയിൽ സേവനം അനുഷ്ഠിച്ചു വരുന്നു. കൊറോണ ഭേദപ്പെട്ട് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയ റാന്നിയിലെ വൃദ്ധ ദമ്പതികളെയും തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി നേഴ്‌സ് രേഷ്മ മോഹൻ ദാസിനെയും അഭയം ആംബുലൻസുകളിൽ സൗജന്യമായാണ് വീടുകളിൽ എത്തിച്ചത്. ലോക്ക്ഡൗൺ കാലയളവിൽ ആശുപത്രിയിൽ പോകാൻ മാർഗ്ഗമില്ലാതിരിക്കുന്ന നിർദ്ദനരായ ഒട്ടേറെ ആളുകൾക്ക് സൗജന്യ ആംബുലൻസ് സേവനം നൽകി വരുന്നു. പച്ചക്കറി കിറ്റ് വിതരണം അഭയത്തിന്റെ 114 ലോക്കൽ സമിതികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ഓരോ ലോക്കലുകളിലും ശരാശരി ആയിരത്തി അഞ്ഞൂറ് കിറ്റുകൾ ആണ് വിതരണം ചെയ്യുന്നത്.

ലോക് ഡൗൺ കാലഘട്ടത്തിൽ അഭയം ചാരിറ്റബിൾ സൊസൈറ്റി ജില്ലയിൽ ആരംഭിച്ച 36 ജനകീയ ഭക്ഷണശാലകളിൽ ഏറ്റവും പ്രധാനപ്പെട്ടതായ കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തെ ജനകീയ ഭക്ഷണശാല 50 ദിവസം പിന്നിടുന്നു.

2020 മാർച്ച് 26 ന് ആണ് ആരംഭിച്ചത്. എം.സി.എച്ച് സൂപ്രണ്ട് ഡോ. റ്റി.കെ. ജയകുമാർ, അഭയം ഉപദേശകസമിതി ചെയർമാൻ വി.എൻ. വാസവൻ, ആർ.എം.ഒ ഡോ.ആർ.പി. രഞ്ജിൻ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

എല്ലാ ദിവസവും 1500 നും 1800 നും ഇടയിൽ ആളുകൾക്ക് ഭക്ഷണ വിതരണം ചെയ്തു വരുന്നു. ഐസൊലേഷൻ വാർഡിൽ മൂന്ന് നേരവും ഭക്ഷണം കൊടുക്കുന്നു. കൊറോണ വാർഡിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്റ്റാഫിനും മൂന്ന് നേരം ഭക്ഷണം നൽകി വരുന്നു. സി.പി.എം ഏറ്റുമാനൂർ ഏരിയ കമ്മിറ്റി, ഡി.വൈ.എഫ്.ഐ ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി എന്നിവ പ്രവർത്തനങ്ങൾക്ക് സഹായവുമായി സദാ രംഗത്തുണ്ട്.

വി.ആർ.പ്രസാദ്, പ്രതാപ് ചന്ദ്രൻ, റിജേഷ് കെ. ബാബു എന്നിവരുടെ നേതൃത്വത്തിൽ നിരവധിയായ വോളന്റിയർമാർ പാചകത്തിനും ഭക്ഷണ വിതരണത്തിനുമായി സേവനം നൽകുന്നു. ജില്ലാ സഹകരണ ആശുപത്രി ഈ പരിപാടികളിൽ സർവ്വാത്മനാ സഹകരണവുമായി രംഗത്തുണ്ട്.

അഭയം ഉപദേശകസമിതി ചെയർമാൻ വി.എൻ.വാസവൻ, ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് സി.ജെ. ജോസഫ്, സി.പി.എം ഏറ്റുമാനൂർ ഏരിയാ സെക്രട്ടറിയും അഭയം ഏറ്റുമാനൂർ ഏരിയാ ചെയർമാനുമായര കെ.എൻ. വേണുഗോപാൽ, ഏരിയാ കൺവീനർ കെ.കെ. ഷാജിമോൻ എന്നിവർ എല്ലാ ദിവസവും ഭക്ഷണവിതരണ സമയത്ത് നേരിട്ടു വന്ന് മേൽനോട്ടവും ആവശ്യമായ നിർദേശങ്ങളും നൽകു വരുന്നു.

മെഡിക്കൽ കോളേജിന് പുറമെ പാലാ, ചങ്ങനാശ്ശേരി, തലയോലപ്പറമ്പ്, പാമ്പാടി തുടങ്ങി ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം അഭയം ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്.

ഇതുവരെയുള്ള പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. നിരവധി ട്രേഡ് യൂണിയൻ, സർവ്വീസ് സംഘടനകളും വ്യക്തികളും പ്രസ്ഥാനങ്ങളുമെല്ലാം സഹായവുമായി എത്തിയിരുന്നു. ഇതുവരെ സഹായം നൽകിയവർക്കെല്ലാം നന്ദി പ്രകാശിപ്പിക്കുന്നതായും തുടർ പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും സഹകരണ ഉണ്ടാവണമെന്നും അഭയം സെക്രട്ടറി ഏബ്രഹാം തോമസ് അഭ്യർത്ഥിച്ചു.