പാലാ : കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കടനാട് പഞ്ചായത്ത് ഏഴു ലക്ഷം രൂപ സംഭാവന ചെയ്തു. തുക മാണി സി കാപ്പൻ എം.എൽ.എ യ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയിസൺ പുത്തൻകണ്ടം കൈമാറി. പഞ്ചായത്ത് സെക്രട്ടറി മനോജ് കെ, അസിസ്റ്റന്റ് സെക്രട്ടറി ബിനോയി പിറ്റി എന്നിവർ പങ്കെടുത്തു.