പാലാ : യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ കടനാട് പിഴക് വാർഡിലെ പാട്ടത്തിപ്പറമ്പ് കാവും കുളം വൃത്തിയാക്കി. കാടുപിടിച്ച് പോളയും പായലും നിറഞ്ഞ് വർഷങ്ങളായി മലിനമായി കിടന്ന കാവുംകുളത്തിന്റെ ശോചനീയാവസ്ഥ നാട്ടുകാർ സി.പി.എം കടനാട് ലോക്കൽ കമ്മിറ്റിയംഗമായ സെബാസ്റ്റ്യൻ കല്ലുവെട്ടത്തിനെ അറിയിയ്ക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഇടപെടലിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയ്‌സൺ പുത്തൻകണ്ടം സ്ഥലം സന്ദർശിച്ച് കുളം വൃത്തിയാക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഉൾപ്പെടെ ഉറപ്പു നൽകി. കുളം വൃത്തിയാക്കിയതോടെ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനും നാട്ടുകാർക്ക് വെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും ഉപകാരപ്രദമായിരിക്കുകയാണ്. കിഷോർ എലിപ്പുലിക്കാട്ട് , അച്ചു ജോർജ് അലകനാൽ, രജ്ഞിത്ത് കുര്യൻ എരുമംഗലത്ത്, സിജു വള്ളിക്കുന്നേൽ, തോമസുകുട്ടി പാട്ടുതറയിൽ, ജിത്തു മാക്കി, പിന്റോ അമ്പലത്തിങ്കൽ, ഐവി കിഴക്കേവേലിയ്ക്കകത്ത്,ജോജി എരുമംഗലത്ത്, ബേബി മാക്കിൽ, ഗിരീഷ് പി.സി, കുട്ടൻ കിഴക്കേവേലിയ്ക്കകത്ത്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുളം വൃത്തിയാക്കിയത്.