കുടയംപടി : ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സി.പി.എം കുടയംപടി വെസ്റ്റ് ബ്രാഞ്ച് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ പരേതനായ മമ്പള്ളിയിൽ എം.ഡി.രാജന്റെ ഭാര്യ ശുഭാരാജന് നൽകി നിർവഹിച്ചു.