കോട്ടയം : കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക് കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ കർഷകരെ സഹായിക്കുന്നതിനായി കാർഷിക വായ്പ നൽകുന്നു. സ്വർണപ്പണയത്തിന്മേൽ 6.8 % പലിശ നിരക്കിൽ 200000/- രൂപ വരെയാണ് വായ്പ നൽകുന്നത്. കൃഷി ഭൂമിയുടെ പാട്ടക്കരാർ,​ കരം അടച്ച രസീത് എന്നിവ ഹാജരാക്കണം. 31 വരെ അപേക്ഷ നൽകാം. തിരിച്ചടവ് തീയതി 2021 മേയ് 4 വരെയാണ്.