art

ചിങ്ങവനം : മഞ്ജുവിന് വീട്ടിനുള്ളിൽ നിന്ന് ലഭിക്കുന്ന പാഴ് വസ്തുക്കൾ എല്ലാം പരീക്ഷണ വസ്തുക്കളാണ്. പഴയ കമ്പിളി പുതപ്പിൽ നിന്ന് വ്യത്യസ്തമായ ചെടിച്ചട്ടികളും അലങ്കാരവസ്തുക്കളുമാണ് ചിങ്ങവനം പാക്കിൽ സ്വദേശിയായ ഇവർ നിർമ്മിക്കുന്നത്. പത്രപേപ്പർ ഉപയോഗിച്ച് സ്‌ട്രോ, അലങ്കാര വസ്തുക്കൾ, പേപ്പർ സ്‌ട്രോയിൽ നിന്ന് പെൻഹോൾഡർ, ഹോം ഡെക്കർ, ഫോട്ടോ ഫ്രെയിം ഉപയോഗശൂന്യമായ ബോട്ടിലുകളിൽ ആർട്ട് വർക്ക്, തെങ്ങിൻ പൂക്കുലയിൽ മെഴുക് ഉപയോഗിച്ച് അലങ്കാരച്ചെടികൾ, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളിൽ വിവിധ തരം പച്ചക്കറി കൃഷികൾ, ചിരട്ടയിൽ അലങ്കാരചെടി വളർത്തൽ, കൂടാതെ, പാചക പരീക്ഷണം ഇങ്ങനെ നീളുന്നു മഞ്ജുവിന്റെ ലോക്ക് ഡൗൺകാലം. കമ്പിളി പുതപ്പിൽ നിന്ന് മാത്രമല്ല, കടകളിൽ നിന്ന് ലഭിക്കുന്ന മുട്ട കൊണ്ടുവരുന്ന കാർഡ് ബോർഡ്, കട്ടിയുള്ള തുണി, ചണചാക്ക് എന്നിവിയിലും ചെടിച്ചട്ടി നിർമ്മിക്കാമെന്ന് മഞ്ജു തെളിയിച്ചു. പൂവൻതുരുത്തിലെ സ്വകാര്യ ഫാക്ടറിയിലെ താത്കാലിക ജീവനക്കാരിയായ ഇവർ പാലത്തിങ്കൽ രാജു - രാജമ്മ ദമ്പതികളുടെ മകളാണ്. സഹോദരൻ രഞ്ജിത്ത്.

കമ്പിളിയിൽ നിർമ്മിക്കുന്ന ചെടിച്ചട്ടി സിമന്റിൽ മുക്കി നിർമ്മിക്കുന്നതിനാൽ മറ്റ് ചെടിച്ചട്ടികളെക്കാൾ ഈടുള്ളതാണ്. മറിഞ്ഞു വീണാലും പൊട്ടിപ്പോകില്ല.