വൈക്കം : ലോക്ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്രമം സ്‌കൂളിന്റെ കൈത്താങ്ങ്. 600 കുടുംബങ്ങൾക്ക് സ്‌കൂളിന്റെ വക പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. പതിനാലിനം പലവ്യഞ്ജന സാധനങ്ങളും, മാസ്‌ക്, പ്രതിരോധ മരുന്ന്, പച്ചക്കറി വിത്തുകൾ എന്നിവയടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. 120 അദ്ധ്യാപക- അനദ്ധ്യാപകരുടെ കൂട്ടായ്മയിൽ മൂന്ന് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. പ്രിൻസിപ്പൽ കെ.വി. പ്രദീപ് കുമാർ വിതരണം ഉദ്ഘാടനം ചെയ്തു. പ്രഥമദ്ധ്യാപിക പി.ആർ.ബിജി, പി. ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, എ.ജ്യോതി, മഞ്ജു എസ്. നായർ, രജി എസ്.നായർ, ടി.രാജേഷ്, എസ്.ജയൻ എന്നിവർ നേതൃത്വം നൽകി.