കോട്ടയം: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച രണ്ടരവയസുകാരന്റെ അമ്മയ്ക്കും രോഗം. ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ഉഴവൂർ സ്വദേശിനിയായ യുവതി വിദേശത്ത് ആരോഗ്യ പ്രവർത്തകയാണ്. ഇവരുടെ ആദ്യ സാമ്പിളിൽ പിശകുവന്നതിനെ തുടർന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു. കുവൈറ്റ്-കൊച്ചി വിമാനത്തിൽ ഇവരുടെ സഹയാത്രികനായ മലപ്പുറം സ്വദേശിക്ക് നേരത്ത രോഗം സ്ഥിരീകരിച്ചിരുന്നു.യുവതിയും കുഞ്ഞും കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി ടാക്സിയിൽ ഉഴവൂരിലെ വീട്ടിൽ എത്തിയത്.

15 ദിവസത്തെ ഇടവേളയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചത്.