വൈക്കം: ഭാരതീയ ദളിത് കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഗവ. ആശുപത്രിയിലെ രോഗികൾക്കും, പൊതുനിരത്തുകളിലുമായി 5000 മാസ്‌കുകൾ വിതരണം ചെയ്തു.
ഗവ. ആശുപത്രിയിൽ സൂപ്രണ്ട് ഡോ.അനിതാ ബാബുവും, ആർ.എം.ഒ ഡോ.എസ്.കെ.ഷീബയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയിൽ നിന്ന് മാസ്‌കുകൾ ഏറ്റുവാങ്ങി. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കുട്ടപ്പൻ, ഇടവട്ടം ജയകുമാർ, വൈക്കം ജയൻ, വർഗ്ഗീസ് പുത്തൻചിറ, കെ.ഷഡാനൻനായർ, സന്തോഷ് ചക്കനാടൻ, ഓമന ശങ്കരൻ എന്നിവർ നേതൃത്വം നൽകി.