കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാ ഗാന്ധി സർവകലാശാല കാമ്പസിലെ പല്ലന, മീനച്ചിൽ, പാടലീപുത്രം എന്നീ ഹോസ്റ്റലുകൾ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം കോട്ടയം ജില്ല ഭരണകൂടം ഏറ്റെടുത്ത സാഹചര്യത്തിൽ മുറികളിൽ താമസിച്ചിരുന്ന വിദ്യാർത്ഥികളുടെ സാധനങ്ങൾ 15 ന് ഉച്ചകഴിഞ്ഞ് ഒന്നിനകം എടുത്തുമാറ്റണമെന്ന് രജിസ്ട്രാർ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പൊലീസിനെ കാണിച്ച് പാസ് വാങ്ങി കാമ്പസിലെത്താവുന്നതാണ്. വിശദവിവരത്തിന് ഫോൺ: 9495439998 ( ഹോസ്റ്റൽ എസ്.ഒ.) ,9447914132 (മെൻസ് ഹോസ്റ്റൽ വാർഡൻ )