കോട്ടയം: ലൈസൻസുള്ള മുഴുവൻ ഷാപ്പുകളും ആദ്യദിനം തുറക്കാനായില്ലെങ്കിലും തുറന്നിടത്തൊക്കെ തിരക്ക്. മണിക്കൂറിനുള്ളിൽ കള്ള് തീർന്നതോടെ അടുത്തദിവസം ആദ്യംവരി നിന്ന് കള്ളടിക്കുമെന്ന ശപഥമെടുത്ത് കുടിയൻമാർ മടങ്ങി.
ഇന്നലെ ജില്ലയിൽ തുറന്നത് 96 ഷാപ്പുകളാണ് . 30 ഷാപ്പുകൾക്കാണ് പാലക്കാട്ട് നിന്ന് കള്ളെത്തിക്കാൻ അനുമതിയുള്ളത്. 510 ഷാപ്പുകൾക്കാണ് ലൈസൻസുള്ളതെങ്കിലും കള്ളിന്റെ ലഭ്യതക്കുറവ് മൂലം പല ഷാപ്പും തുറന്നുമില്ല. വൈക്കം റേഞ്ചിൽ ഒറ്റഷാപ്പും തുറന്നില്ല.
ഒരാൾക്ക് പരമാവധി ഒന്നരലിറ്റർ പാഴ്സലായി നൽകാനായിരുന്നു അനുമതി. ഒരേസമയം ക്യൂവിൽ അഞ്ചുപേരിൽ കൂടരുതെന്നും സർക്കാർ നിർദേശിച്ചിരുന്നു. ഇത്തരം നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എക്‌സൈസ് മുൻകരുതലെടുത്തു.