ചങ്ങനാശേരി: നാട്ടിലേയ്ക്ക് മടങ്ങാൻ സൗജന്യ ട്രെയിൻ ലഭിക്കുമെന്ന വ്യാജപ്രചാരണം വിശ്വസിച്ച് റെയിൽവേ ട്രാക്കിലൂടെ എറണാകുളത്തേയ്ക്ക് നടന്ന 16 ബംഗാളികളെ പൊലീസ് പിടികൂടി.

ഇന്നലെ ഉച്ചയ്ക്ക് 2.30 യോടെ തിരുവല്ല, വെണ്ണിക്കുളം ഭാഗങ്ങളിൽ നിന്നുള്ളവരാണ് റെയിൽവേട്രാക്കിലൂടെ നടന്ന് ചങ്ങനാശേരിയിൽ എത്തിയത്. റെയിൽവേ അധികൃതർ ട്രാക്കിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും അവർ യാത്ര തുടർന്നു. വിവരമറിഞ്ഞെത്തിയ ചങ്ങനാശേരി പൊലീസ് മോർക്കുളങ്ങര ഭാഗത്ത് വെച്ച് തടഞ്ഞു. തുടർന്ന് ഇവരെ കീഴ് വായ്പൂർ പൊലീസിൽ ഏൽപ്പിച്ചു.