കോട്ടയം: കളക്ടറേറ്റിലെ ജീവനക്കാർക്കായി ചങ്ങനാശേരി, പരിപ്പ്, മുണ്ടക്കയം, പാലാ, ചെമ്പ്, വൈക്കം എന്നിവിടങ്ങളിൽ നിന്ന് ഇന്ന് മുതൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തും. പ്രത്യേക നിരക്കാണ് ഏർപ്പടുത്തിയിരിക്കുന്നത്.
ചങ്ങനാശേരിയിൽനിന്ന് രാവിലെ 9.20നും പരിപ്പിൽനിന്ന് 9.40നും ബസ് പുറപ്പെടും. മുണ്ടക്കയത്തുനിന്ന് രാവിലെ 8.25ന് ആരംഭിക്കുന്ന സർവീസ് കാഞ്ഞിരപ്പള്ളി (8.55) പൊൻകുന്നം (9.05) വഴി കോട്ടയത്തെത്തും. പാലായിൽനിന്ന് രാവിലെ ഒൻപതിന് രണ്ടു ബസുകളുണ്ട്. കിടങ്ങൂർ ഏറ്റുമാനൂർ വഴിയും മണർകാട് വഴിയും. ചെമ്പിൽനിന്ന് 8.40ന് യാത്രയാരംഭിക്കുന്ന ബസ് വൈക്കം, തലയോലപ്പറമ്പ്, കുറുപ്പുന്തറ, കുറവിലങ്ങാട്, വെമ്പള്ളി, കാണക്കാരി, ഏറ്റുമാനൂർ വഴി കോട്ടയത്തെത്തും. ഒൻപതിന് വൈക്കത്തുനിന്ന് ആരംഭിക്കുന്ന സർവീസ് ഉല്ലല, കൈപ്പുഴമുട്ട്, കുമരകം വഴിയാണ് എത്തുക. ഇതേ റൂട്ടുകളിൽ വൈകുന്നേരം 5.15ന് മടക്കയാത്രയ്ക്കും ബസുണ്ടാകും.