കോട്ടയം : കൊവിഡിന്റെപശ്ചാത്തലത്തിൽ ബാങ്ക് ജീവനക്കാർക്ക് സുരക്ഷ ഉപകരണങ്ങളും ഇൻഷ്വറൻസ് പരിരക്ഷയും കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബെഫിയുടെ നേതൃത്വത്തിൽ ജീവനക്കാർ അവകാശ ദിനം ആചരിച്ചു. ഇൻകം ടാക്സ് പരിധിയിൽ വരാത്ത എല്ലാ കുടുംബംഗങ്ങൾക്കും മൂന്ന് മാസത്തേക്ക് 7500 രൂപ വീതം നൽകുക, തൊഴിൽ നിയമ ഭേദഗതി ഉപേക്ഷിക്കുക, പൊതു ആരോഗ്യരംഗം ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ചായിരുന്നു അവകാശ ദിനാചരണം. കെ.പി.ഷാ, എ.സജീവ്, ബിനു.കെ.കെ, ജിതിൻ.സി.ബേബി, സജിമോൻ.പി.ജി, വി.പി.ശ്രീരാമൻ എന്നിവർ നേതൃത്വം നൽകി.