മാമ്മൂട് : ലോക്ക് ഡൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് മാന്നില മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റും 15,000 ലിറ്റർ കുടിവെള്ളവും വിതരണം ചെയ്തു. മാടപ്പള്ളി പഞ്ചായത്തംഗം മോളി ജോൺ വാറ്റൂപറമ്പിൽ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് ടി.സനു, പനച്ചിക്കാട് വില്ലേജ് ഓഫീസർ സീത്കുമാർ, സി.പി.എം മാന്നില ബ്രാഞ്ച് സെക്രട്ടറി പി.ജെ എബ്രഹാം, മാർട്ടിൻ പി.ജോസി എന്നിവർ പങ്കെടുത്തു.