കോട്ടയം : വ്യാപാരികളിൽ നിന്ന് അമിത ചാർജ് വാങ്ങുന്നതിനെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ശാസ്ത്രി റോഡിലെ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടന്ന ധർണ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുഞ്ഞ് ഇല്ലംമ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റ്റോമി പൂവങ്കോടിൻ അദ്ധ്യക്ഷത വഹിച്ചു. ജെ.ബി പാലക്കലോടി, റോയി പുന്നപറമ്പിൽ , അഖിലേഷ് രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.