അടിമാലി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ അവകാശദിനം ആചരിച്ചു.കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പുവരുത്തണം,ആരോഗ്യപ്രവർത്തകരായ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്സിഐടിയുവിന്റെ നേതൃത്വത്തിൽ അവകാശദിനമായി ആചരിച്ചത്.സി ഐ ടി യു അടിമാലി ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രി മുറ്റത്ത് നടന്ന പ്രതിഷേധ പരിപാടി സി ഐ ടി യു അടിമാലി ഏരിയാ സെക്രട്ടറി കെ ആർ ജയൻ ഉദ്ഘടാനം ചെയ്തു.ഹെഡ് ലോഡ് യൂണിയൻ സെക്രട്ടറി സി.ഡി ഷാജി,സിഐടിയു ഏരിയാ പ്രസിഡന്റ് എം കമറുദ്ദീൻ, ആശാ വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി ഷർലി മാത്യു,ആനീസ് ബേബി,ടി ടി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.