ചൂണ്ടച്ചേരി : കൊവിഡിന്റെ പശ്ചാത്തലത്തിൽ ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് അംഗങ്ങളായ കർഷകർക്ക് 6.8 ശതമാനം പലിശനിരക്കിൽ 2 ലക്ഷം രൂപാ വരെ സ്വർണപണയ കാർഷിക വായ്പയും, 6 ശതമാനം പലിശയിൽ 3 ലക്ഷം വരെ കാർഷിക വായ്പയും ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ജിമ്മിച്ചൻ ചന്ദ്രകുന്നേൽ അറിയിച്ചു. അപേക്ഷകൾ ഈ മാസം 24 ന് മുമ്പ് ലഭിക്കണം.