പാലാ : കൊവിഡിന്റെ പശ്ചാത്തലത്തിൽ പാലാ കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്ററിൽ ടെലിമെഡിസിൻ സമ്പ്രദായം ഏർപ്പെടുത്തും. ആലുവാ രാജഗിരി ആശുപത്രിയിലെ വിദഗ്ദ്ധരുമായി രോഗവിവരങ്ങൾ മുഖാമുഖം കൈമാറാൻ അവസരമെരുക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യും. യാത്രാചെലവും കാത്തിരിപ്പും ഈ സംവിധാനത്തിലൂടെ ഒഴിവാക്കാനാകും. ഫോൺ: 9961711722