അടിമാലി: കുഞ്ചിത്തണ്ണിയിൽ പുഴയോട് ചേർന്ന് വളർന്നു നിന്ന കഞ്ചാവു ചെടികൾ കണ്ടെത്തി.ഒന്നരമാസം വളർച്ചയുള്ള മൂന്ന് ചെടികളാണ് അടിമാലിനാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംഘം കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തയ്.പുഴയോരത്ത് വിത്തുപാകി മുളപ്പിച്ചു കൊണ്ടു പോകുന്നവരെക്കുറിച്ച് എക്‌സൈസ് സംഘം അന്വേഷണം തുടങ്ങി.. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവു ചെടികൾ കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ കെ എച്ച് രാജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാന്റി തോമസ്, മീരാൻ കെ എസ് ,ശരത് എസ് പി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.