nss-students
.കൊവിഡ് അതിജീവന കിറ്റ് തയ്യാറാക്കുന്ന പ്രവർത്തനത്തിൽ അടിമാലി എസ്.എൻ.ഡി.പി. വി.എച്ച് എസ്. ഇ വിഭാഗം എൻ.എസ്.എസ്.യൂണിറ്റിലെ വിദ്യാർത്ഥികൾ

അടിമാലി: അടിമാലി എസ്.എൻ.ഡി.പി. വി.എച്ച് എസ്. ഇ വിഭാഗം എൻ.എസ്.എസ്.യൂണിറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ വിതരണം ചെയ്യാനുള്ള കൊവിഡ് അതിജീവന കിറ്റ് തയ്യാറാക്കുന്ന പ്രവർത്തനത്തിൽ അവസാനഘട്ടത്തിലേക്ക്. റേഷൻ കട വഴി നാല് വിഭാഗങ്ങൾക്കായുള്ള കിറ്റ് വിതരണത്തിൽ മൂന്ന് വിഭാഗങ്ങളിൽ ഉള്ളവരുടെ വിതരണം പൂർത്തികരിച്ചു കഴിഞ്ഞു.ഇനി അവശേഷിക്കുന്നത് എ.പി.എൽ ഭാഗത്തിലെ വെള്ള കാർഡുകൾക്കാണ്. അവർക്കുള്ള വിതരണംഇന്ന് മുതൽ ആരംഭിക്കും. ആദ്യ രണ്ട് ഘട്ടങ്ങളിലെ പായ്ക്കിംഗ് മാവേലി സ്റ്റോറിൽ വെച്ചായിരുന്നു.എന്നാൽ അവിടെ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ തിരക്ക് കൂടിയതിനാൽ അടിമാലി വിക്ടറി ഓഡിറ്റോറിയത്തിലെയ്ക്ക് മാറ്റി. ഓഡിറ്റോറിയം സൗജന്യമായി വിട്ടുകൊടുക്കുകയായിരുന്നു കെട്ടിട ഉടമ സി.എ. ഏലിയാസ്
അടിമാലി പഞ്ചായത്തിലേയ്ക്ക് 11000 കിറ്റുകളാണ് തയ്യാറാക്കേണ്ടതായി വന്നത്. അടിമാലി സപ്ലൈക്കോ മാനേജർ പി.എൻ മനോജിന്റെ നേതൃത്വത്തിൽ എട്ട് ജീവനക്കാരും വിവിധ സന്നദ്ധ പ്രവർത്തകരുമാണ് കിറ്റ് തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത്. അവസാന ദിവസമായ ഇന്ന് ഒന്നാം വർഷ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ 13 കുട്ടികളാണ് കൊവിഡ് അതി ജീവന കിറ്റ് തയ്യാറാക്കാൻ എത്തിയത്.