കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച സേവനമനുഷ്ടിച്ച ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവരെയും മറ്റ്‌ ബന്ധപ്പെട്ടവരെയും ആദരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് തീരുമാനിച്ചു. വികസന- ക്ഷേമ പദ്ധതികൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ഊർജിതമാക്കും. ഭക്ഷ്യോത്പന്ന ഉത്പാദന വർദ്ധനവ് ലക്ഷ്യം വച്ച് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളിലെ പദ്ധതികൾ അടിയന്തരമായി ആരംഭിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയൊട്ടാകെ 5 ലക്ഷം വൃക്ഷതൈകൾ നടും. യോഗത്തിൽ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ശോഭാ സാലിമോൻ, മറ്റ് അംഗങ്ങൾ പങ്കെടുത്തു.