അടിമാലി: .24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് , പേര് കൂട്ടി ചേർക്കൽ , മറ്റു സ്ഥലങ്ങളിൽ നിന്ന് കാർഡ് മാറ്റുക തുടങ്ങിയവ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസിൽ സങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് തടഞ്ഞുവെക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫീസിനു മുൻപിൽ നിൽപ് സമരം സംഘടിപ്പിച്ചു.എ.കെ .മണിഎക്‌സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു .നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി എം.എ അൻസാരി മുഖ്യ പ്രഭാഷണം നടത്തി.കെ.എസ്.യു.ബ്ലോക്ക് പ്രസിഡന്റ് പ്രവീൺ , ജ്യോതി റാം, അമൽ ബാബു എന്നിവർ പങ്കെടുത്തു