വാഴൂർ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ കൃഷിക്ക് തുടക്കം കുറിക്കുന്നു. ഇന്ന് രാവിലെ 8.30 ന് വി.എസ്.സിദീഖ് ദാറുൽ മുനീറയുടെ പുരയിടത്തിൽ പച്ചക്കറി തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ് പുഷ്‌കലാദേവി ഉദ്ഘാടനം ചെയ്യും. വാഴൂർ ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് അഡ്വ.ബെജു കെ.ചെറിയാൻ, കെ.എസ്.വിജയകുമാർ, ടി.എച്ച് .ഉമ്മർ, വി.എസ്.സിദീഖ്, വാർഡംഗം റംഷാദ് റഹ്മാൻ എന്നിവർ പങ്കെടുക്കും.