പാലാ : സേവാഭാരതി സേവാ ട്രസ്റ്റായ മാസ്‌കോട്ട് ഇന്ന് 2000 വീടുകളിൽ തുളസിച്ചെടി നടും. പ്രകൃതിസംരക്ഷണ മേഖലയിൽ ഒരു ദിവസം നടപ്പാക്കുന്ന ബൃഹത് പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി ഇന്നലെ വീടുകളുടെ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. വീടിനുളളിലും പുറത്തും ചുറ്റുവട്ടത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ഭൂമിയെ സംരക്ഷിക്കുകയാണ് ലക്ഷ്യം.