രാമപുരം : അടിയന്തിര കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി നിർദ്ധനരോഗി ഉദാരമതികളുടെ സഹായം തേടുന്നു. ഉച്ചഭാഷണി ഓപ്പറേറ്ററായ രാമപുരം വെള്ളക്കടയിൽ വിജയൻ (56) ആണ് ജീവൻ നിലനിറുത്താൻ സുമനസുകളുടെ കാരുണ്യം തേടുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. അമ്പത് ലക്ഷം രൂപയോളം ചികിത്സയ്ക്കായി വേണ്ടിവരും.

വിദ്യാർത്ഥികളായ രണ്ട് മക്കളും ഭാര്യയുമടങ്ങുന്നതാണ് വിജയന്റെ കുടുംബം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് ഇപ്പോഴുള്ള ചികിത്സ നടക്കുന്നത്. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ ചെയർമാനായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. വിജയന്റെ ഭാര്യയുടെ പേരിൽ ഫെഡറൽ ബാങ്ക് രാമപുരം ബ്രാഞ്ചിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 17830100047878, ഐ.എഫ്.എസ്.സി. FDRL0001783.