വൈക്കം : കൊതവറ സർവീസ് സഹകരണ ബാങ്ക് നൽകുന്ന 18 മാസ കാലാവധിയുള്ള 15000 രൂപയുടെ പലിശ രഹിതവായ്പ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജെൽജി വർഗ്ഗീസ് നിർവഹിച്ചു. സെക്രട്ടറി വി.എസ്.അനിൽകുമാർ, ഭരണസമിതി അംഗങ്ങളായ എം.ജി.ജയൻ, പി.എംസേവ്യർ, സി.ടി.ഗംഗാധരൻ നായർ, ജോഷി ജോസഫ്, കുര്യാക്കോസ് ദാസ്, ഷീജാമോൾ പി.ജി, ശ്രീമതി. സിന്ധു. എം.ആർ, ശ്രീദേവി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.