കൂരാലി : പനമറ്റം മുഹിയദ്ദീൻ ജുമാ മസ്ജിദിന്റെ മുകളിലത്തെ നിലയിലെ ചില്ലുമറ കാറ്റിൽ തകർന്നുവീണു. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഫ്രെയിമടക്കം ചില്ലുകൾ തകർന്നത്. പള്ളിമുറ്റത്ത് ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.