കോട്ടയം: ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിക്കുമ്പോൾ ക്ഷേത്രങ്ങൾക്കും ബാധകമാക്കണമെന്ന് മാർഗദർശകമണ്ഡൽ ആവശ്യപ്പെട്ടു. ക്ഷേത്ര വിശ്വാസികളെ ദീർഘനാൾ അകറ്റി നിർത്തുന്നത് ശരിയല്ല. ക്ഷേത്ര വരുമാനം ഭക്തരെ ആശ്രയിച്ചാണ് . ക്ഷേത്രങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് പേർ സമൂഹത്തിലുണ്ട്. അവരൊക്കെയും ഇപ്പോൾത്തന്നെ സാമ്പത്തികമായി തകർന്ന നിലയിലാണ്. ഈയൊരു സാഹചര്യം മനസിലാക്കി അനുവദനീയമായ അകലം പാലിച്ച് ക്ഷേത്ര ദർശനം നടത്താൻ ഭക്തരെ അനുവദിക്കണമെന്ന് മാർഗദർശകമണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതിയും ധർമ്മാചാര്യ സഭ ജനറൽ കൺവീനർ രാജേഷ് നട്ടാശേരിയും ആവശ്യപ്പെട്ടു.