കോട്ടയം : കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലത്തിലൂടെയുള്ള വാട്ടർഅതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനാൽ ലോ ലെവൽ ടാങ്കിൽ നിന്നുള്ള ജലവിതരണം ഇന്ന് തടസപ്പെടും. നഗരസഭയിലെ 15, 16,17 വാർഡുകളിൽ പൂർണമായും, 18 -ാം വാർഡിൽ ഭാഗികമായും ജല വിതരണം തടസപ്പെടും.