road
. കല്ലാർകൂട്ടി കമ്പിളികണ്ടം റോഡിൽ അഞ്ചാം മൈലിന് സമീപം അപകട ഭീഷിണിയുള്ള ഓന്തുപറ വളവ്

അടിമാലി: കല്ലാർകുട്ടി- കമ്പിളികണ്ടം റോഡിൽ അഞ്ചാം മൈലിന് സമീപം ഓന്തുപാറ വളവിൽ ഇരുചക്രവാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടുന്നു. കഴിഞ്ഞ മൂന്നു മാസം മുമ്പാണ് റോഡിന്റെ ടാറിംഗ് പൂർത്തികരിച്ചത്. റോഡിന് സമീപത്തുകൂടിയുള്ള ഓട മണ്ണിടിഞ്ഞ് മൂടിയതിനെ തുടർന്ന് മഴ പെയ്യുമ്പോൾ വെള്ളം മുഴുവൻ റോഡിൽ കൂടി ഒഴുകാൻ ഇടവരുകയും ഇതിന്റെ ഫലമായി ധാരാളം മണലും ചെറിയ മെറ്റലുകളും റോഡിൽ വീഴുകയും ചെയ്യും. ഇതു വഴി വരുന്ന ഇരു ചക്രവാഹനങ്ങൾ റോഡിലെ മണലിൽ തെന്നി നീങ്ങി അപകടം നിത്യസംഭവമായി മാറുന്നു. കഴിഞ്ഞ ഞായറാഴ്ച മുനിയറ കൊട്ടം പ്ലാക്കൽ ആദർശ് എന്ന യുവാവിന് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിന് മുമ്പും നാല് അപകടങ്ങൾ ഇതേ സ്ഥലത്ത് നടന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതർ ഈ ഭാഗത്ത് ഓട നിർമിച്ച് ഓന്തുപാറ വളവിലെ അപകട ഭീഷണിക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.