കോട്ടയം : എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി ജില്ലാ കമ്മിറ്റി യൂണിവേഴ്‌സിറ്റിയ്ക്ക് മുൻപിൽ പ്രതിഷേധിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രത്തിലേയ്ക്ക് എത്താനുള്ള യാത്രാ മാർഗത്തെക്കുറിച്ചും, പരിക്ഷ ക്രമീകരണങ്ങളെ കുറിച്ചും വ്യക്തതയുണ്ടാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി എസ്.അരവിന്ദ് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഭിജിത്ത് ഷാജി, അരുന്ധതി തമ്പി എന്നിവർ നേതൃത്വം നൽകി.