അടിമാലി:കത്തിപ്പാറ കെഎസ്ഇബി കോളനിയിൽ കെഎസ്ഇബി ക്വാട്ടേഴ്സിന് സമീപത്ത്നിന്നും 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി അടിമാലി എക്‌സൈസ് റേഞ്ച് പാർട്ടിയും ഇടുക്കി എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ക്വാട്ടേഴ്‌സിൽ ആൾതാമസം ഇല്ലാത്തതിനാൽ ആരെയും പ്രതി ചേർത്തിട്ടില്ല.എക്‌സൈസ് ഇൻസ്‌പെക്ടർ കെ അജയന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ വി.പി.സരേഷ് കുമാർ,കെ.കെസരേഷ് കുമാർ എന്നിവരും സിവിൽ എക്‌സൈസ് ഓഫീസർമാരായഎം എസ്.ശ്രീജിത്ത് ,അബ്ദുൾ ലത്തീഫ്,സി .അരുൺ എന്നിവരും പങ്കെടുത്തു.