എലിക്കുളം: 50 ദിവസമായി പ്രവർത്തനം തുടർന്നിരുന്ന പഞ്ചായത്തിലെ സമൂഹ അടുക്കള ജനകീയ ഹോട്ടലിന് വഴിമാറി. കുടുംബശ്രീയുടെ നേതൃത്വത്തിൽ മഞ്ചക്കുഴിയിൽ പ്രവർത്തനം തുടങ്ങിയ ജനകീയ ഹോട്ടൽ മാണി.സി.കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലദേവി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്ത് സെക്രട്ടറി പി.ടി.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഊണിന് 20 രൂപയും പഴ്‌സൽ ഊണിന് 25 രൂപയുമാണ് വില. നിലവിൽ പാഴ്‌സൽ സർവീസ് മാത്രമാണുള്ളത്. സമൂഹ അടുക്കളയുടെ പ്രവർത്തകരായ ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, വിഷ്ണു നമ്പൂതിരി, അനിൽ കുമാർ മഞ്ചക്കുഴിയിൽ എന്നിവരെ എം.എൽ.എ ആദരിച്ചു.