പൊൻകുന്നം : കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിലെ ബസുകൾ ജീവനക്കാർ കഴുകി വൃത്തിയാക്കി. 55 ബസുകളാണ് ഇന്നലെ എ.ടി.ഒ എസ്.രമേശിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തിയത്. പൊതുഗതാഗതം ആരംഭിക്കാനുള്ള നിർദ്ദേശം വന്നാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം ഡിപ്പോ ചായം പൂശി മോടിയാക്കുന്ന ജോലി ആരംഭിച്ചിരുന്നു.