വാഴൂർ: ഭക്ഷ്യസുരക്ഷ മുൻനിറുത്തിയുള്ള സുഭിക്ഷം പദ്ധതിയ്ക്ക് വാഴൂർ പഞ്ചായത്ത് 9ാം വാർഡിൽ തുടക്കമായി.തരിശ് ഭൂമിയിൽ പച്ചക്കറി തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ് പുഷ്‌കലാദേവി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വി.എസ് സിദ്ദിഖ് വിട്ടുനൽകിയ 30 സെന്റ് ഭൂമിയിലാണ് കൃഷി ആരംഭിച്ചത്. വാഴൂർ ഗ്രാമപഞ്ചായത്ത് 9ാം വാർഡ് കാർഷിക സമിതിയുടെ നേതൃത്വത്തിൽ കർഷകരായ ജോബി കിടങ്ങിയിൽ, എ .പി. ബേബി ആലൂ മൂട്ടിൽ എന്നിവരാണ് കൃഷിയുടെ മേൽനോട്ടം.വാർഡ് മെമ്പർ റംഷാദ് റഹ്മാൻ,വാഴൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ബെജു കെ. ചെറിയാൻ,ബ്ലോക്ക് പഞ്ചായത്തഗം കെ. എസ് .വിജയകുമാർ,വ്യാപാരി വ്യവസായി എകോപന സമിതി പ്രസിഡന്റ് റ്റി. എച്ച് .ഉമ്മർ,വി .എസ് .സിദീഖ് എന്നിവർ പങ്കെടുത്തു.